Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Money Bill

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി​യി​ള​വ് ധ​ന​ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി​യി​ള​വ് ധ​ന​ബി​ല്ലി​ന്‍റെ കരടിൽ ഉ​ൾ​പ്പെ​ടു​ത്തി​. 0.5 ശതമാനം മു​ത​ൽ 10 ശതമാനം വ​രെ വീ​ര്യ​മു​ള്ള മ​ദ്യ​ത്തി​ന് 120 ശതമാനം വി​ൽ​പ​ന നി​കു​തി​യും 10 ശതമാനം മു​ത​ൽ 20 ശതമാനം വ​രെ വീ​ര്യ​മു​ള്ള​തി​നു 175 ശതമാനം വി​ൽ​പ​ന നി​കു​തി​യും നി​ശ്ച​യി​ച്ച ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മാ​ണു ബി​ല്ലി​ന്‍റെ ക​ര​ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ജൂ​ലൈ ഒ​ന്നി​നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ‍​ശ​ൻ ധനബില്ല് അ​വ​ത​രി​പ്പി​ക്കും.

‘ലോ ​ആ​ൽ​ക്ക​ഹോ​ളി​ക് ബ​വ്റി​ജ​സ്’ എ​ന്ന വി​ഭാ​ഗ​ത്തി​നു നി​കു​തി നി​ര​ക്കു നി​ശ്ച​യി​ച്ച് കേ​ര​ള പൊ​തു വി​ൽ​പ​ന​നി​കു​തി നി​യ​മം (കെ​ജി​എ​സ്ടി) 1963 ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണു നി​ർ​ദേ​ശം. ധ​ന​വ​കു​പ്പ് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നു കൈ​മാ​റി​യ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​ന്നു​ത​ന്നെ എം​എ​ൽ​എ​മാ​ർ​ക്കു പ​ക​ർ​പ്പ് ല​ഭി​ക്കും.

പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ശേ​ഷ​മാ​ണു നീ​ക്ക​മെ​ന്നാ​ണു വി​വ​രം. യു​ഡി​എ​ഫി​നു വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ള്ള സ​ഭ​യി​ൽ ധ​ന​ബി​ൽ പാ​സാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്ക​ണോ എ​ന്നു മ​ദ്യ​ന​യ​ത്തി​ൽ യു​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​മെ​ന്നും വി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തു ത​ന്നെ​യാ​കും നി​കു​തി ഘ​ട​ന​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up